You are Here : Home / Aswamedham 360

പുതിയ പുസ്തകത്തില്‍ ബുഷ് സീനിയറും ജൂനിയറും ട്രമ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്നു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, November 08, 2017 11:23 hrs UTC

വാഷിംഗ്ടണ്‍: ബുഷ് കുടുംബവും പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പുമായുള്ള അകല്‍ച്ച റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷിന്റെ പരാജയത്തില്‍ ആരംഭിച്ചതാണ്. ട്രംമ്പ് വി പി സ്ഥാനത്തേക്ക് ജെബിനെ പരിഗണിക്കും എന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെ അകല്‍ച്ച വര്‍ധിച്ചി. ഇപ്പോഴും ഇതിന് മാറ്റം ഉണ്ടായിട്ടില്ലെന്ന് മാര്‍ക്ക് കെ അപ്ഡിഗ്രോവിന്റെ പുതിയ പുസ്തകത്തില്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയൂ ബുഷും പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷും ട്രമ്പിനെ കുറിച്ച് നടത്തിയിരിക്കുന്ന നിശിത വിമര്‍ശനങ്ങള്‍ വ്യക്തമാക്കുന്നു. പൊങ്ങച്ചക്കാരനായ, സ്വാര്‍ത്ഥമാത്ര പ്രസക്തനായ ഒരു വ്യക്തിയായാണ് ട്രംമ്പിന്റെ സീനിയര്‍ ബുഷ് വിശേഷിപ്പിക്കുന്നത്. ജൂനിയറാകട്ടെ ട്രമ്പ് പൊതു വികാരത്തെ ആളിക്കത്തിക്കുന്നുവെന്നും പ്രസിഡന്റിന്റെ ജോലിയെ കുറിച്ച് ഒരു ധാരണയുമില്ലാതെ അധികാരത്തിലെത്തിയതാണെന്നും പറഞ്ഞു. രണ്ട് പേരും വ്യാകുലതരാകുന്നത് തങ്ങള്‍ രണ്ട് ജീവിതകാലം ചെലവഴിച്ച് പടുത്തുയര്‍ത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ട്രംമ്പ് ശിഥിലമാക്കിയതിനെ ചൊല്ലിയാണ്.

 

 

വാണിജ്യ ബന്ധങ്ങളില്‍ അതിരുകള്‍ ഇല്ലാതാക്കുവാനും കുടിയേറ്റം ലളിതമാക്കുവാനും ജനാധിപത്യം തുടര്‍ന്ന് കൊണ്ട് പോകുവാനും പൗരബോധമുള്ള സമൂഹത്തെ വളര്‍ത്തി ശക്തമായ അമേരിക്കന്‍ നേതൃത്വം ലോകത്ത് നിലനിര്‍ത്തുവാനുമാണ് തങ്ങള്‍ പരിശ്രമിച്ചതെന്ന് ബുഷുമാര്‍ പറയുന്നു. വൈറ്റ് ഹൗസില്‍ പരമോന്നത പദവിയില്‍ സേവനം അനുഷ്ഠിച്ച രണ്ട് ബുഷുമാരുടയും വിവേക ബുദ്ധിയോടെയുള്ള ട്രമ്പ് വിലയിരുത്തല്‍ അധികാരത്തിലേയ്ക്കുള്ള ട്രമ്പിന്റെ ആരോഹണവും ഇത് രാജ്യത്തിന് എന്ത് നല്‍കുന്നുവെന്നും വിവരിക്കുന്നു, പ്രസിഡന്റ് മാരായിരിക്കുന്ന ജോണ്‍ ആഡംസിനും ജോണ്‍ ക്വിന്‍സി ആഡംസിനും ശേഷം പ്രസിഡന്റ്മാരായ ഏകപിതാവിന്റേയും പുത്രന്റേയും കാഴ്ചപ്പാടുകളിലേയ്ക്ക് ഒരെത്തിനോട്ടം നടത്തുകയാണ് പുസ്തകം. ദ ലാസ്റ്റ് റിപ്പബ്ലിക്കന്‍സ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്നത്തെ 'റിയാലിറ്റി ഷോ' രാഷ്ട്രീയത്തില്‍ന്ന് വിഭിന്നമായിരുന്ന ഒരു കാലം പ്രതിപാദിക്കുന്നു. റിപ്പക്കന്‍ സംവിധാനം പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നു, വാഷിംഗ്ടണെയും. ഒരേ ഒരു കുടുംബത്തിന് പ്രസിഡന്റായും വൈസ് പ്രസിഡന്റായും മൊത്തം നീണ്ട ഇരുപത് വര്‍ഷം ഭരിക്കുവാന്‍ കഴിഞ്ഞു.

 

 

റിപ്പബ്ലിക്കന്‍മാരായ ഈ രണ്ട് മുന്‍ പ്രസിഡന്റ്മാരും 2016 ലെ തിരഞ്ഞെടുപ്പില്‍ ട്രംമ്പിന് (ഒപ്പം ബാലറ്റില്‍ ഉണ്ടായിരുന്ന വി പി സ്ഥാനാര്‍ത്ഥിക്കും) വോട്ട് ചെയ്തില്ല എന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സീനിയര്‍ ബുഷ് ഹിലരിക്ക് വോട്ട് ചെയ്തപ്പോള്‍ മകന്‍ 'നണ്‍ ഓഫ് ദ എബൗവ്' എന്ന് തന്റെ ഹിതം വ്യക്തമാക്കി, 2016 ലെ പ്രചരണം ചൂട് പിടിക്കുമ്പോള്‍ ജൂനിയര്‍ ബുഷ് ഗ്രന്ഥകാരനോട് തന്റെ മനോഗതം പറഞ്ഞു, അവസാന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഞാനായിരിക്കും എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു. ഈ തുറന്നു പറച്ചിലാണ് പുസ്തകത്തിന്റെ പേരായി അപ്‌ഗ്രോവ് തിരഞ്ഞെടുത്തത്. വൈറ്റ് ഹൗസ് ഔദ്യോഗിക വക്താവ് വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ ബുഷുമാരുടെ ഒസ്യത്തുകള്‍ ചോദ്യം ചെയ്തു. ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ശിഥിലമാക്കുവാന്‍ കഴിയുമെങ്കില്‍ ഈ രണ്ട് പ്രസിഡന്റ്മാരുടേയും ഒസ്യത്തുകള്‍ എത്ര ശക്തമായിരുന്നു എന്ന് അത് തന്നെ വ്യക്തമാക്കും. ബുഷ് ജൂനിയറിന്റെ ഇറാഖ് യുദ്ധ തീരുമാനം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനയ പിഴവുകളില്‍ ഒന്നായിരുന്നു എന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.