മാഡിസണ്‍: ജോര്‍ജിയ: സൗത്ത് കരോലിനായിലെ ചാള്സ്റ്റണിലും ടെക്സസിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്സിലും ദേവാലയങ്ങളില്‍ നടന്ന സുരക്ഷാക്രമീകരണങ്ങള്‍ പുനരവലോകനം നടത്തുകയും പുതിയ നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യുകയാണ്. മാഡിസണിലെ റെഡീമര്‍ ചര്‍ച്ച് മൂന്ന് പുതിയ നടപടികളിലേയ്ക്ക് നീങ്ങിയെന്ന് പാസ്റ്റര്‍ റവ.ജോണ്‍ ഡാര്‍സി പറഞ്ഞു. മൂന്ന് ഷെരീഫ് ഡെപ്യൂട്ടിമാരെ എല്ലാ ഞായറാഴ്ചകളും യൂണിഫോമില്‍ നിയോഗിക്കുന്നു. ഒരാള്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നു. മറ്റൊരാള്‍ പാര്‍ക്കിംഗ് ലോട്ടിലും മൂന്നാമന് പള്ളിയുടെ വാതിലിലും നില ഉറപ്പിക്കുന്നു. ചര്‍ച്ച് അംഗങ്ങളില്‍ നിന്ന് മിലിട്ടറി, പൊലീസ് പശ്ചാത്തലം ഉള്ളവരെ പള്ളിക്കുള്ളില്‍ ഇരുത്തി നിരീക്ഷണ ചുമതല ഏല്പിക്കുന്നു. ഇവര്‍ ഗോപ്യമായി തോക്കുകള്‍ കൈവശം വച്ചിട്ടുണ്ടാവും. മൂന്നാമത്തെ നടപടി ഓരോ ഞായറാഴ്ചയും പള്ളിയില്‍ വരുന്നവരില്‍ 20,25 പേര് രഹസ്യമായി തോക്കുകള്‍ ധരിച്ചിട്ടുണ്ടാവും എന്നതാണ്.
ഡാര്‍സിയും സ്വന്തം ഡോയറുകളില് തോക്കുകള്‍ സൂക്ഷിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള പ്രാര്‍ത്ഥനാലയങ്ങളില്‍ സുരക്ഷാക്രമീകരണം നിലവില്‍ വന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദൈവം നല്കുന്ന സുരക്ഷയ്ക്ക് ഉപരി ആയുധ സജ്ജരാവണം എന്ന ചിന്ത ഇവയെ ഭരിച്ചു തുടങ്ങിയിരിക്കുകയാണ്. നോര്‍ത്ത് ടെക്സസ് നഗരം പ്ളേനോയിലെ പ്രെസ്റ്റണ് വുഡ് ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ 43,000 ല്‍ അധികം അംഗങ്ങളുണ്ട്. ഓഫ് ഡ്യൂട്ടി പോലീസും പ്രൈവറ്റ് സെക്യൂരിറ്റിയും 24 മണിക്കൂര്‍ ക്യാമറ മോണിറ്ററിംഗും എല്ലാം ഉള്‍പ്പെടുന്നതാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ചര്‍ച്ച് സെക്യൂരിറ്റിയെക്കുറിച്ച് ഒരു സെമിനാര്‍ നടത്തുന്നു എന്ന് ചര്‍ച്ച് അറിയിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നായി 100 പള്ളികളില്‍ നിന്ന് 250ല്‍ അധികം പേര് രജിസ്റ്റര്‍ ചെയ്തു.
തങ്ങളുടെ ആരാധനാലയങ്ങളില്‍ വരുന്നവരുടെ സുരക്ഷയ്ക്ക് ഇവര്‍ എത്രമാത്രം വിലകല്പിക്കുന്നു എന്ന് ഇത് വ്യക്തമാക്കി, എക്സിക്യൂട്ടീവ് പാസ്റ്റര്‍ റവ.മൈക്ക് ബസ്റ്റര്‍ പറഞ്ഞു. ഒരു ദേവാലയത്തിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ എയര്‍പോര്‍ട്ടുകള്‍, സ്ക്കൂളുകള്‍, തിയേറ്ററുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ്. അമേരിക്കയിലെ പള്ളികളിലെ ആരാധനകസംഘങ്ങള് പൊതുവെ ചെറിയ കൂട്ടങ്ങളാണ്. ഇവയ്ക്ക് വിപുലമായ സുര്കഷ നല്‍കാനുള്ള മാനവ, ധനശേഷി ഇല്ല. രാജ്യത്തെ പള്ളികളില്‍ മൂന്നില്‍ രണ്ടിലും സ്ഥിരമായി ആരാധനയ്ക്ക് എത്തുന്നവര്‍ നൂറില്‍ താഴെയാണ്. ഇതിലുപരി ചില പാസ്റ്റര്‍മാരും വൈദികരും ആരാധനാലയങ്ങളില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ല. ഒരു ചര്‍ച്ചോ, ടെമ്പിളോ, മോസ്ക്കോ ഏവരെയും സ്വാഗതം ചെയ്യുന്ന സ്ഥലമായിരിക്കണം, അപരിചിതര്‍ക്കും ഉപദ്രവം ഏല്പിക്കുവാന് വരുന്നവര്‍ക്കും വാതിലുകള്‍ മലര്‍ക്കെ തുറന്ന് സ്വാഗതം ചെയ്യണം എന്ന് ഇവര്‍ പറയുന്നു. തോക്കുകള്‍ സ്വന്തമാക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ ഇവ പള്ളിക്കുള്ളില്‍ അനുവദിക്കാമോ എന്നും ചോദ്യം ഉയരുന്നു. ടെക്സസില്‍ പള്ളികള്‍ക്ക് സ്വയം തീരുമാനം എടുക്കുവാന്‍ അവകാശമുണ്ട്.
ചില പള്ളികള്‍ വെടിക്കോപ്പുകളുമായി തങ്ങളുടെ വസ്തുവകകളില്‍ പ്രവേശിക്കരുത് എന്ന് നിര്‍ദേശിക്കുന്നു. യൂണൈറ്റഡ് മെതേഡിസ്റ്റ് ചര്‍ച്ച് 2016 ല്‍ തങ്ങളുടെ എല്ലാ പള്ളികള്‍ക്കും ഈ നിര്‍ദേശം നല്കി. മോര്‍മോണ്‍ ചര്‍ച്ചിന്റെ നിയമപാലകരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ തോക്കുകളുമായി പ്രവേശിക്കരുത് എന്നാണ്. ഗെയിന്‍സ് വില്ലിലെ ടെമ്പിള്‍ ബാപ്ടിസ്റ്റ് ചര്‍ച്ച് അംഗങ്ങള്‍ കഴിഞ്ഞ 7 ദിവസമായി തന്റെ ഓഫീസില്‍ വന്ന് സുരക്ഷാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് പാസ്റ്റര്‍ റവ.ബ്രാഡി മാര്ട്ടിന് പറഞ്ഞു. ഈ പള്ളിയുടെ മുന്നില്‍ ഒരു തോക്കിന്റെ പടത്തിന് മേല്മുറുകെ വരച്ച മുന്നറിയിപ്പാണ് ഉള്ളത്. തോക്ക് നിരോധിച്ചിരിക്കുന്നു എന്നതായിരുന്നു ഇതുവരെയുള്ള നയം.
Comments