വാഷിംഗ്ടണ്‍: വളരെ ആസൂത്രിതമായി, ക്രമ നിബദ്ധമായി യു.എസ്. അപ്പലേറ്റ് കോടതികളില്‍ റിപ്പബ്ലിക്കനുകള്‍ യാഥാസ്ഥിതികരും ചെറുപ്പക്കാരുമായ ന്യായാധിപന്മാരെ നിറയ്ക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭരണത്തിന്റെ അവാസന രണ്ടു വര്‍ഷങ്ങളില്‍ ഉണ്ടായ ഒഴിവുകള്‍ നികത്തുവാന്‍ ഒബാമയോ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയോ വലിയ താല്‍പര്യം എടുത്തില്ല. ഇത് റിപ്പബ്ലിക്കനുകള്‍ക്ക് സുവര്‍ണ്ണാവസരം നല്‍കിയിരിക്കുകയാണ്. ചെറുപ്പക്കാരെ നിയമിച്ചാല്‍ അവര്‍ ദീര്‍ഘകാലം തുടരും. ഇതോടൊപ്പം നിയമനത്തിന് സെനറ്റിലെ കേവല ഭൂരിപക്ഷം മതിയാകും എന്ന ഡെമോക്രാറ്റുകള്‍ 2013 ല്‍ പാസ്സാക്കിയ നിയമവും റിപ്പബ്ലിക്കനുകളും സഹായത്തിനുണ്ട്. ഒരു വര്‍ഷം മുന്‍പ്, ഡോണള്‍ഡ് ട്രമ്പ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ഭരണകൂടത്തില്‍ അഭിഭാഷകരാവാന്‍ പോകുന്നവര്‍ ക്യാപ്പിറ്റോളിനടുത്തുള്ള ഒരു നിയമസ്ഥാപനത്തില്‍ ഒത്തുകൂടി.
വൈറ്റ് ഹൗസ് കൗണ്‍സല്‍ ആകാന്‍ പോകുന്ന ഡോണാള്‍ഡ് എഫ് മക്ഗാന്‍ ഫെഡറല്‍ അപ്പീല്‍സ് കോടതികള്‍ നിറയ്ക്കുന്നതിന് ഒരു 'യുദ്ധരേഖ' അവതരിപ്പിച്ചു. ട്രമ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് മക്ഗാന്‍ ജൂഡീഷ്യറിക്ക് പുതിയ രൂപവും ഭാവവും നല്‍കുവാനുള്ള രൂപരേഖ നല്‍കി. അഴിച്ചുപണിക്ക് ജഡ്ജ്മാരുടെ ഒരു സാധ്യതാ പട്ടിക അവതരിപ്പിച്ചു. ഒന്നിലധികം ഒഴിവുകളുള്ളതും ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും 2016 ല്‍ ട്രമ്പിനെ വിജയിപ്പിച്ചതുമായ ഡിസ്ട്രിക്റ്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നയം സ്വീകരിച്ചതായി പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ രണ്ട് പേര്‍ വിവരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോമിനേഷന്‍ ചെയ്തു കഴിഞ്ഞാല്‍ പെട്ടെന്ന് സ്ഥിരപ്പെടുത്തുവാനായി ഡിസ്ട്രിക്ട് കോടതികളിലെ നാമനിര്‍ദേശങ്ങള്‍ ധൃതിവയ്ക്കരുതെന്നും നിര്‍ദേശമുണ്ടായി. ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം ശ്രമങ്ങള്‍ ഫലം കാണുകയാണ്. ട്രമ്പ് ഇിതനകം എട്ട് അപ്പലേറ്റ് ജഡ്ജിമാരെ നിയമിച്ചു.
പ്രസിഡന്റ് റിച്ചാര്‍ഡ് എം.നിക്‌സന് ശേഷം ഇത്രയധികം അപ്പീല്‍ ജഡ്ജ്മാരെ ഇത്രയും ചുരുങ്ങിയ പ്രസിഡന്‍ശി കാലയളവില്‍ നിയമിക്കുന്നത് ഇതാദ്യമാണ്. ഒന്‍പതാമത്തെ നോമിനിയെ സ്ഥിരപ്പെടുത്തുന്നത് സെനറ്റായിരിക്കണം എന്ന് ജുഡീഷ്യറി കമ്മിറ്റി തീരുമാനിച്ചു. ട്രമ്പിന്റെ ഡെപ്യൂട്ടി വൈറ്റ് ഹൗസ് കൗണ്‍സില്‍ ഗ്രിഗറി കറ്റ്‌സാസ് ആണ് ഈ നോമിനി. സെനറ്റില്‍ 2013 ന് മുമ്പ് 41 അംഗങ്ങള്‍ വിചാരിച്ചാല്‍ ഫിലി ബെസ്റ്റിലൂടെ ഒരു സ്ഥിരപ്പെടുത്തല്‍ തടയാമായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷം-51 വോട്ടുകള്‍ ആവശ്യമാണ്. ഇനി ഒരു കാലത്ത് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടായാല്‍ അവര്‍ക്കും വിശാലഹൃദയരായ ന്യായാധിപന്മാരെ നാമനിര്‍ദ്ദേശം നടത്തുകയും കേവല ഭൂരിപക്ഷത്തില്‍ സ്ഥിരപ്പെടുത്തുകയും ചെയ്യാം.
അങ്ങനെ സംഭവിച്ചാല്‍ നയപരമായി രണ്ട് ധ്രുവങ്ങളില്‍ നിലനില്‍ക്കുന്നവരായിരിക്കും അപ്പീലുകള്‍ തീര്‍പ്പാക്കുക. അപ്പലേറ്റ് ജഡ്ജ്മാര്‍ക്ക് സുപ്രീം കോടതി ജസ്റ്റീസുമാരുടെയത്രയും പൊതുജനശ്രദ്ധ ലഭിക്കാറില്ല. എന്നാല്‍ അമേരിക്കയിലെ 12 പ്രാദേശിക അപ്പീല്‍ കോടതികള്‍ക്കും അമേരിക്കക്കാരുടെ ജീവിതങ്ങള്‍ക്ക്‌മേല്‍ വലിയ സ്വാധീനം ചെലുത്തുവാന്‍ കഴിയും. ഈ കോടതികള്‍ പ്രതിവര്‍ഷം 60,000 ത്തോളം കേസുകളില്‍ തീര്‍പ്പ് കല്‍പിക്കുന്നു. ഇവ അല്ലാതെയുള്ള 80 ഓളം കേസുകളാണ് അമേരിക്കന്‍ സുപ്രീം കോടതി പ്രതിവര്‍ഷം വാദം കേള്‍ക്കുന്നത്.
Comments