# ഷഹീന മുഹമ്മദ് ഇല്യാസ്
ചേരുവകള്‍
സവാള - 1 എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂണ്‍
പച്ചമുളക് -3 എണ്ണം
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി - അര ടേബള്‍സ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
ഉലുവാപ്പൊടി - 2 നുള്ള്
കുടമ്പുളി - 3 എണ്ണം, ചെറുത്
തേങ്ങാപ്പാല്‍ കട്ടി കുറഞ്ഞത് - 1 കപ്പ്
തേങ്ങാപ്പാല്‍ നല്ല കട്ടിയുള്ളത് - അര കപ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി - 4 എണ്ണം, ചെറുതായി വട്ടത്തില്‍ അരിഞ്ഞത്
ഉണക്കമുളക് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
വെള്ളരി, ഏത്തക്കായ, മുരിങ്ങക്ക എന്നിവയില്‍ ഏതെങ്കിലും ഒന്ന്
തയ്യാറാക്കുന്ന വിധം
വെള്ളരി, ഏത്തക്കായ, മുരിങ്ങക്ക ഇവയില്‍ ഏതെങ്കിലും ഒന്ന് ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത് ഒരു കപ്പിന്റെ മൂന്നില്‍ ഒരു ഭാഗം എടുക്കുക.
ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായിക്കഴിഞ്ഞാല്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഓരോന്നായി വഴറ്റിയ ശേഷം മസാലപ്പൊടികള്‍ ചേര്‍ത്ത് മൂപ്പിക്കുക.
ഇവ നന്നായി മൂത്തുവരുമ്പോഴേക്കും തക്കാളി, കുടമ്പുളി എന്നിവ ചേര്‍ത്ത് അടച്ചുവച്ച് തക്കാളി വെന്ത് ഉടയുന്നതുവരെ വേവിക്കുക.
ഇനി ഇതിലേക്ക് കട്ടി കുറഞ്ഞ തേങ്ങാപ്പാലും കഷണങ്ങളാക്കി വച്ചിരിക്കുന്ന വെള്ളരി, മുരിങ്ങക്ക അല്ലെങ്കില്‍ ഏത്തക്കായ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.
ഇത് വെന്തുവരുമ്പോഴേക്കും കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒന്നു ചൂടാക്കി നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം.
ഇനി ചെറിയ ഉള്ളിയും കറിവേപ്പിലയും ഉണക്കമുളകും കൂടി എണ്ണയില്‍ കടുക് വറുത്ത് കറിയുടെ മുകളിലായി ഒഴിക്കുക. മീനില്ലാത്ത വെറൈറ്റി മീന്‍ കറി തയ്യാര്‍.
Comments