വാഷിംഗ്ടണ്‍ ഡി.സി.: ഒബാമ കെയര്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പല ബില്ലുകളും സെനറ്റില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെടുകയോ അവതരിപ്പിക്കാതിരിക്കുകയോ ചെയ്ത സാഹചര്യത്തില്‍ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് അജണ്ടയിലെ മുഖ്യ ഇനമായ ടാക്സ് ബില്‍ സെനറ്റില്‍ പാസ്സാക്കാന്‍ കഴിഞ്ഞതു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വന്‍ വിജയമായി രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഡിസംബര്‍ 2 വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു വോട്ടെടുപ്പ്. 1.5 ട്രില്ല്യന്‍ ഡോളറിന്റെ റിപ്പബ്ലിക്കന്‍ ടാക്സ് ബില്‍ നാല്പത്തി ഒമ്പതിനെതിരെ 51 വോട്ടുകള്‍ നേടിയാണ് പാസ്സായത്. ഒരൊറ്റ ഡമോക്രാറ്റിക്ക് സെനറ്റര്‍ പോലും ടാക്സ് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയില്ല.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബ് കോര്‍ക്കര്‍(ടെന്നിസ്സി) വന്‍കിട വ്യവസായികള്‍ക്കും, ഉയര്ന്നവരുമാനക്കാര്ക്കും മാത്രമേ ഈ ബില്‍ ഗുണം ചെയ്യുകയുള്ളൂ എന്ന് ചൂണ്ടികാട്ടി ഡമോക്രാറ്റിക്ക് സെനറ്റര്‍മാര്‍ക്കൊപ്പം നിന്ന് ബില്ലിന് എതിരെ വോട്ടുചെയ്തത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്കിയ പ്രഹരമായി. പ്രോപര്‍ട്ടി ടാക്സില്‍ 10000 ഡോളര്‍ വരെ കിഴിവ് ലഭിക്കുന്നതിനുള്ള വകുപ്പുകള്‍ ബില്ലില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ക്രിസ്തുമസ്സിന് മുമ്പ് ഈ ബില്‍ ഒപ്പിട്ട് നിയമമാക്കുന്നതിനാണ് ട്രമ്പ് തിരക്കിട്ട് നീക്കങ്ങള്‍ നടത്തുന്നത്. ടാക്സില്‍ കാര്യമായ ഇളവുകള്‍ നല്കുന്ന ചരിത്ര പ്രധാന്യമുള്ള ബില്ലാണിതെന്ന് ട്രമ്പ് ട്വിറ്ററില്‍ ചൂണ്ടികാട്ടി.
Comments