സെന്റ്പീറ്റേഴ്‌സ് സ്‌ക്വയര്‍: യിസ്രായേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ധീരവും, ചരിത്ര പ്രാധാന്യവുമായ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പോപ് ഫ്രാന്‍സിസും, ഇറാനും രംഗത്ത്. ്ട്രമ്പ് ഭരണകൂടത്തെ പരോക്ഷമായി വിമര്‍ശിച്ചും, കടുത്ത ആശങ്ക അറിയിച്ചും കൊണ്ടാണ് ഇന്ന്(ബുധനാഴ്ച) സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പോപ്പ് വീക്കിലി ഓഡിയന്‍സിനെ അഭിമുഖീകരിച്ചത്. ജെറുശലേം നഗരത്തെ സംബന്ധിച്ചു ഇസ്രായേലും, പലസ്റ്റീനും തമ്മില്‍ നിലവിലുള്ള സ്റ്റാറ്റസ്‌ക്കെ(Statusquo) വ്യവസ്ഥകള്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന് പോപ്പ് അഭിപ്രായപ്പെട്ടു. ട്രമ്പിന്റെ തീരുമാനം ആഗോളതലത്തില്‍ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും, 2016 ല്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം, കുടിയേറ്റം(Immigration), കാലാവസ്ഥാ വ്യതിയാനം(Climate change) തുടങ്ങിയ വിഷയങ്ങളില്‍ ട്രമ്പ് സ്വീകരിച്ച നിലപാടുകള്‍ക്ക് തുല്യമാണിതെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു. യഹൂദര്‍മാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീമുകള്‍ക്കും ജെറുശലേം വിശുദ്ധ നഗരമാണ്. ഇവിടം സമാധാനമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യു.എന്‍. റസലൂഷന് വിധേയമായി നിലവിലുള്ള അര്‍ജന്റില്‍ മാര്‍പ്പാപ്പ പറഞ്ഞു. ഇതേ സമയം നിലവിലുള്ള വ്യവസ്ഥകളില്‍നിന്നും ഒരു തരത്തിലുള്ള മാറ്റങ്ങളും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ജറുശലേമിനെ കുറിച്ചു സംഘര്‍ഷാവസ്ഥക്കവസരം ഉണ്ടാകരുതെന്ന് പ്രതീക്ഷിക്കുന്നതായും പോപ്പ് അറിയിച്ചു.
Comments