ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതു വഴി അമേരിക്ക ചെയ്തത് ഇസ്രായേല്‍ഫലസ്തീന്‍ സമാധാന ചര്‍ച്ചാ പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ തീരുമാനം ഇസ്രായേല്‍ഫലസ്തീന്‍ സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാക്കും. മൂന്ന് അബ്രഹാമിക് മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളുള്ള ജറുസലേം, ഇസ്രായേലികളും ഫലസ്തീനികളും അവരവരുടേതെന്ന് അവകാശവാദമുന്നയിക്കുന്നതിന്റെ കേന്ദ്ര ബിന്ദുവാണ്. 1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ പടിഞ്ഞാറന്‍ ജറുസലേമില്‍ ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ കിഴക്കന്‍ ജറുസലേം അവരുടെ ഭാവി സംസ്ഥാനത്തിന്റെ തലസ്ഥാനമായിരിക്കണമെന്ന് ഫലസ്തീനികളും നിര്‍ബ്ബന്ധം പിടിച്ചു. ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് തങ്ങളുടെ സ്ഥാനപതി കാര്യാലയം മാറ്റാന്‍ വാഷിംഗ്ടണില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്. കണ്‍ഗ്രഷണല്‍ പ്രമേയം ഉണ്ടെങ്കിലും, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ എല്ലാവരും ഈ പ്രശ്‌നത്തിന്റെ നിയമപരവും, സദാചാരപരവും, രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി ഒഴിഞ്ഞു മാറുകയായിരുന്നു.
മുന്‍ പ്രസിഡന്റുമാരുടെ അഭിപ്രായത്തോട് യോജിക്കാതെ, അവരുടെ നയതന്ത്രത്തെ മാനിക്കാതെ ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഇസ്രായേലിന്റെ അവകാശവാദത്തെ ഉയര്‍ത്തിക്കാട്ടി ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. വാഷിംഗ്ടണിലെ യഹൂദ ലോബിക്കും ട്രംപിന്റെ സാമൂഹ്യ അടിത്തറയായ അമേരിക്കന്‍ സുവിശേഷ അപ്പൊസ്തലന്മാരുടെയിടയിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമേ ഇത് സഹായിക്കൂ. ഇസ്രായേല്‍ ജനത തീര്‍ച്ചയായും സന്തുഷ്ടരാണ്. അറബ് രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതെത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം. അമേരിക്കയുടെ തീരുമാനത്തെ വെല്ലുവിളിക്കാന്‍ അവര്‍ക്കാവുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ജറുസലേം പ്രശ്‌നം കൈകാര്യം ചെയ്തതു വഴി ട്രംപിന്റെ യു എസ് നയതന്ത്രത്തെ ചോദ്യം ചെയ്യപ്പെടുകയാണിവിടെ. ട്രംപ് ചെയ്തത് ഇസ്രായേല്‍ഫലസ്തീന്‍ മേഖലയിലെ സമാധാന ശ്രമങ്ങളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കലാണ്. ജറുസലേം 'പൂര്‍ണ്ണവും ഐക്യവുമായ' തലസ്ഥാനമാണെന്ന ഇസ്രായേലിന്റെ അവകാശവാദത്തെ ഐക്യരാഷ്ട്ര സഭയുടെ 'പ്രമേയം 478' നിരാകരിക്കുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്. അംഗരാജ്യങ്ങള്‍ വിശുദ്ധ നഗരത്തില്‍ നിന്നും നയതന്ത്ര ദൗത്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതാണ് 'പ്രമേയം 478.' ഈ പ്രമേയത്തിന്റെ സാധുതയാണ് ട്രംപ് ഇപ്പോള്‍ തള്ളിക്കളഞ്ഞത്.
അതായത് പ്രമേയത്തിന് ഘടകവിരുദ്ധമായാണ് ട്രംപ് പ്രവര്‍ത്തിച്ചതെന്ന് ചുരുക്കം. ജറുസലേമിന്റെ ചതുരംഗക്കളിയില്‍ ഉള്‍പ്പെട്ട പ്രവിശ്യകളില്‍ പ്രതിഷേധങ്ങളുടേയും അടിച്ചമര്‍ത്തലുകളുടേയും മറ്റൊരു മുഖമാണ് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നത്. 2000ത്തില്‍, പഴയ നഗരത്തിലെ അല്‍ അഖ്‌സയില്‍ ഏരിയല്‍ ഷാരോണ്‍ നടത്തിയ സന്ദര്‍ശനത്തെ രണ്ടാമത്തെ 'ഇന്‍തിഫാദ' എന്നാണ് ഫലസ്തീന്‍ പേരിട്ടിരിക്കുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ ഉയര്‍ത്തെഴുന്നേല്പുകളാണ് 'ഇന്‍തിഫാദ' എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതുവരെ രണ്ട് ഇന്‍തിഫാദകളാണ് ഫലസ്തീനില്‍ നടന്നത്. അതില്‍ ഒന്നാമത്തേത് 1987 ഡിസംബര്‍ 8 ന് ആരംഭിച്ച് 1993 സെപ്റ്റംബര്‍ 13 വരെ നീണ്ടു നിന്നു. ജബൈലിയാ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് ഇത് ആരംഭിച്ചത്. ഇസ്രായേല്‍ മനുഷ്യാവകാശ സംഘടനയായ ബത്‌സെലേം (ആ'ഠലെഹലാ) പുറത്തു വിട്ട കണക്കുപ്രകാരം 19871993 കാലഘട്ടത്തില്‍ നടന്ന ഒന്നാം ഇന്‍തിഫാദയില്‍ 304 കുട്ടികളുള്‍പ്പടെ 1489 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ പക്ഷത്ത് 91 സൈനികരുള്‍പ്പെടേ 185 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം ഇന്‍തിഫാദ 'അല്‍ അഖ്‌സ ഇന്‍തിഫാദ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ രണ്ടാമത്തെ ഉയര്‍ത്തെഴുന്നേല്‍പാണത്.
ഇസ്രായേലിനും ഫലസ്തീനുമിടയിലെ പോരാട്ടം ഏറ്റവും കൊടുമ്പിരി കൊണ്ട നാളുകളിലൊന്നായിരുന്നു അത്. 2000 സെപ്റ്റംബര്‍ 28 ന് ആരംഭിച്ച പോരാട്ടം 2005 ഫെബ്രുവരി 8 നാണ് അവസാനിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ടെംമ്പിള്‍ മൗണ്ട് (ഠലാുഹല ങീൗി)േ സന്ദര്‍ശിച്ചതോടെയാണ് പോരാട്ടം ആരംഭിച്ചത്. ഇരുപക്ഷത്തും വലിയ ആള്‍നാശമുണ്ടാവുകയും ഇസ്രയേലികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു പോവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. രണ്ടാം ഇന്‍തിഫാദ കാലഘട്ടത്തില്‍ 4,000ത്തിലധികം ഫലസ്തീനികളും 1,000ത്തിലധികം ഇസ്രായേലികളും കൊല്ലപ്പെട്ടു. 2005 ന്റെ അവസാനത്തില്‍ രണ്ടാം ഇന്‍ത്തിഫാദ അവസാനിച്ചെങ്കിലും മരണ നിരക്കും പരിക്കേറ്റവരുടെ എണ്ണവും വീണ്ടും വര്‍ധിച്ചുകൊണ്ടിരുന്നതായി ആ'ഠലെഹലാ വ്യക്തമാക്കുന്നുണ്ട്. '10 ്യലമൃ െീേ വേല ലെരീിറ കിശേളമറമ' എന്ന റിപ്പോര്‍ട്ടില്‍ 1,317 കുട്ടികളുള്‍പ്പെടെ ഏകദേശം 6,371 ഫലസ്തീനികളെ ഇസ്രായേല്‍ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സംഘടന സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ഇന്‍തിഫാദയുടെ അനന്തരഫലമായി ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുകയും വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ക്ക് കുറവു വരികയും ചെയ്തു. ഫലസ്തീന്‍ ഇസ്രായേല്‍ പോരാട്ട ചരിത്രത്തിലെ ഈ രണ്ട് ഉയര്‍ത്തെഴുന്നേല്പുകളും ഇസ്രായേലിന് കനത്ത നഷ്ടങ്ങളാണ് വരുത്തിവെച്ചത്.
ഇസ്രായേലിന് തങ്ങളുടെ പൗരന്മാരെ ഏറ്റവുമധികം ബലി കൊടുക്കേണ്ടി വന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. ഈ വര്‍ധിച്ച ആളപായം തീര്‍ച്ചയായും ഇന്‍തിഫാദയെക്കുറിച്ചുള്ള ഭീതികള്‍ ഇസ്രായേലി മനസ്സുകളില്‍ സൃഷ്ടിക്കാന്‍ കാരണമായിരുന്നു. കാരണം, പൊതുവെ ഭീരുക്കളാണ് ഇസ്രായേലികള്‍. അവരിലെ ഓരോ പൗരന്റെയും ജീവന് അവര്‍ വലിയ വില കല്‍പിച്ചിരുന്നു. മുമ്പ് ഹമാസ് തടവിലാക്കിയ ഷാലിത് എന്ന ഇസ്രായേലി ഭടനെ വിട്ടുകിട്ടാന്‍ ആയിരത്തിലധികം ഫലസ്തീനികളെ തടവറകളില്‍ നിന്നും മോചിപ്പിച്ച സംഭവം ലോകം ദര്‍ശിച്ചതാണ്. അപ്പോള്‍ രണ്ടാം ഇന്‍തിഫാദയില്‍ ആയിരത്തിലധികം വരുന്ന ഇസ്രായേലികള്‍ കൊല്ലപ്പെട്ടത് അവരില്‍ എത്ര ആഘാതം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതാണ്. ഈ സംഭവങ്ങള്‍ കഴിഞ്ഞതിനു ശേഷം മുന്നാം ഇന്‍തിഫാദയെക്കുറിച്ച ആലോചനകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ അന്ന് ഉയര്‍ന്നു വന്നിരുന്നു. പടിഞ്ഞാറന്‍ ജലുസലേമിലെ ഹാര്‍നോഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിനഗോഗില്‍ പ്രാര്‍ത്ഥനക്കെത്തിയവരെ രണ്ട് ഫലസ്തീനികള്‍ ചേര്‍ന്ന് ആക്രമിക്കുകയും അഞ്ച് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതുമാണ് ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നു വരാന്‍ കാരണം. ഇസ്രായേല്‍ ഭരണകൂടം സംഭവത്തെ അപലപിച്ച് രൂക്ഷമായി പ്രതികരിക്കുകയും ഫലസ്തീന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ലോക മുസ്‌ലിംകളുടെ വിശുദ്ധഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തുന്ന ഫലസ്തീനികളെ നിരന്തരമായി ആക്രമിക്കുകയും അവരെ തടയുകയും ചെയ്ത ഇസ്രായേലികളുടെ നടപടികള്‍ ഫലസ്തീനികളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സമാനമായ ദുരിതങ്ങളാണ് ഫലസ്തീനികള്‍ അനുഭവിക്കുന്നത്.
ഇസ്രായേല്‍ ക്രമേണ തങ്ങളുടെ അധിനിവേശത്തെ ശക്തിപ്പെടുത്തുകയും പുതിയ കുടിയേറ്റം കെട്ടിപ്പടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാന പ്രക്രിയ ഒരിക്കലും പൂര്‍ത്തിയാകുകയില്ലെന്ന് അവര്‍ സംശയിക്കുന്നു. ഹമാസാകട്ടേ ഒരു 'മൂന്നാം ഇന്‍തിഫാദ' അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ട്രംപ് ഈ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ നടന്നുവരുന്ന സമാധാനപരിഹാര പ്രക്രിയകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. അതായത് ഒരു മൂന്നാം ഇന്‍തിഫാദയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നു. ജറുസലേമിന്റെ പദവിയെക്കുറിച്ചുള്ള സ്ഥിരീകരണത്തിനുശേഷം മാത്രമേ ഇസ്രായേലിഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയൂ. 1947 ലെ ഐക്യരാഷ്ട്രസഭയുടെ പദ്ധതിയില്‍ ഫലസ്തീന്‍ ഇസ്രായേലിന്റെ ഭാഗമേ ആയിരുന്നില്ല. ഒരു അന്തര്‍ദേശീയ ട്രസ്റ്റീഷിപ്പിന്റെ ഭരണത്തിന്‍ കീഴിലാകേണ്ട ജറുസലേമിനെ ഇസ്രായേല്‍ പിടിച്ചെടുക്കുകയായിരുന്നു.
അതുകൊണ്ടാണ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി ഐക്യരാഷ്ട്ര സഭ അംഗീകരിക്കാതിരുന്നത്. ഇപ്പോള്‍ ട്രംപ് ചെയ്തതാകട്ടേ ഇസ്രായേലിന്റെ ആ അധിനിവേശത്തെ അംഗീകരിക്കുകയായിരുന്നു. അതുവഴി ഇസ്രായേല്‍ഫലസ്തീന്‍ സമാധാന ചര്‍ച്ചകളില്‍ അമേരിക്ക നിഷ്പക്ഷമായി നിലകൊള്ളുന്ന 'ഏജന്റ്' ആണെന്ന നിലപാടിനെ അട്ടിമറിക്കുകയാണ് ട്രംപ് ചെയ്തത്. ചുരുക്കത്തില്‍, അദ്ദേഹം സമാധാന പ്രക്രിയയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്.
Comments