You are Here : Home / Aswamedham 360

ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ്

Text Size  

Story Dated: Sunday, December 24, 2017 10:19 hrs UTC

ഇന്‍ഡൊനീഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ് ഇന്ത്യയിലേക്കുള്ള വരവ് അറിയിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ഓട്ടോ ഷോയില്‍ റഷുമായി ടൊയോട്ട എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായി ക്രീറ്റ, റെനോ ക്യാപ്ചര്‍ എന്നിവരായിരിക്കും മുഖ്യ എതിരാളികള്‍. ഇന്ത്യയില്‍ വരികയാണെങ്കില്‍ എട്ടു ലക്ഷം രൂപ മുതലായിരിക്കും വിലയെന്നാണ് കരുതുന്നത്. റഷിന്റെ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഹോണ്ട സി.ആര്‍.വി.യുടെ ഇന്ത്യന്‍ പതിപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് . ഫ്രണ്ട് ബമ്പറില്‍ സര്‍ക്കുലര്‍ ഫോഗ് ഫോഗ് ലാംപുകളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമുണ്ട്. രൂപത്തില്‍ ഇന്നോവയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവയാണ് റഷിന് നല്‍കിയിട്ടുള്ളത്. ടൊയോട്ട റഷിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 220 മില്ലിമീറ്ററാണ്. ഇന്‍ഡൊനീഷ്യയില്‍ റഷ് എസ്.യു.വി.യുടെ ടിആര്‍ഡി സ്പോര്‍ട്ടിവോ പതിപ്പും ടൊയോട്ട ഇറക്കിയിട്ടുണ്ട്. ടിആര്‍ഡി സ്പോര്‍ട്ടിവോ ബാഡ്ജിങ്, സൈഡ്‌ബോഡി പ്ലാസ്റ്റിക് ക്ലാഡിങ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ ക്യാബിന്‍ എന്നിങ്ങനെ നീളുന്നതാണ് റഷ് സ്പോര്‍ട്ടിവോ പതിപ്പിന്റെ വിശേഷങ്ങള്‍. കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, വെബ് ലിങ്ക്, യു.എസ്.ബി. കണക്ടിവിറ്റിയോടെയുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.