ജോര്‍ജ്ജിയ: ആര്‍ഡിക്കും ലൂസിക്കും ശേഷം പരിണാമകഥ പറയാന്‍ ഒരാള്‍ കൂടി. 1.8 ദശലക്ഷം കോടി വര്‍ഷം പഴക്കമുള്ള തലയോട്ടിയാണ് ഇത്തരത്തില്‍ പരിണാമദശയിലെ പുതിയ തെളിവുമായി എത്തിയിരിക്കുന്നത്. മധ്യ കാലഘട്ടത്തില്‍ ജോര്‍ജ്ജിയയിലെ ഒരു ഗ്രാമത്തില്‍ അടക്കം ചെയ്യപ്പെട്ട മനുഷ്യന്റെ പൂര്‍വികരിലൊരാളുടെ തലയോട്ടിയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച ജോര്‍ജ്ജിയയിലെ സയന്‍സ് ജേണലാണ് പുതിയ തലയോട്ടി കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. മനുഷ്യന് മുമ്പ് ഉണ്ടായിരുന്ന പൂര്‍വികരില്‍ ആരുടേതോ ആണ് തലയോട്ടി എന്ന് പഠനം വ്യക്തമാക്കുന്നു. പരിണാമ ദശയിലെ പുതിയ തെളിവുകളുള്ളതിന് പുറമെ മനുഷ്യന്റേിതിന് സാമ്യമുള്ള ഈ തലയോട്ടി പുതിയ ചര്‍ച്ചക്കും വഴിവെച്ചിരിക്കുന്നു.
മനുഷ്യന്റേിതിന് സാമ്യമുള്ളതും എന്നാല്‍ മനുഷ്യന്റേതല്ലാത്തതുമായ ഈ തലയോട്ടിയില്‍നിന്നും മനുഷ്യ പരിണാമം നടന്നിരിക്കുന്നത് വിവിധ വര്‍ഗങ്ങളില്‍നിന്നായല്ല, ഒന്നോ രണ്ടോ വര്‍ഗങ്ങളില്‍നിന്നായി മാത്രമാകാമെന്നും ഒരുകുട്ടം ശാസ്‌ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ വിവിധ വര്‍ഗങ്ങളില്‍നിന്നായി പരിണമിച്ചാണ് മനുക്ഷ്യന്‍ ഇന്നു കാണുന്ന അവസ്ഥയിലെത്തിയിരിക്കുന്നതെന്ന് മറ്റു ചിലര്‍ അവകാശപ്പെടുന്നു. പഠനത്തിന് നേതൃത്വം കൊടുത്ത ഡേവിഡി ലോര്‍ഡ് കാപ്പനിക്‌സ് പറയുന്നത് എന്തുതന്നെയായാലും മനുഷ്യ പരിണാമം മനസിലാക്കിത്തരുന്നതിന് ഈ തലയോട്ടി വളരെയധികം ഉപയോഗപ്പെടും എന്നുതന്നെയാണ്. പുതിയ കണ്ടുപിടുത്തത്തോടെ മനുഷ്യകേന്ദ്രീകൃത പ്രബഞ്ചമെന്ന വിശ്വാസത്തില്‍നിന്ന് ജീവലോകത്തെ ഒരു കണ്ണിമാത്രമാണ് മനുഷ്യന്‍ എന്ന് സ്ഥാപിക്കുന്ന ഡാര്‍വിന്റെ ഒര്‍ജിന്‍ ഓഫ് സപീഷീസ് എന്ന ഗ്രന്ഥം കൂടുതല്‍ പ്രശസ്‌തമാവുകയാണ്.
Comments