You are Here : Home / Aswamedham 360

ലുലുമാള്‍ ഭൂമി കൈയേറിയിട്ടില്ല

Text Size  

Story Dated: Wednesday, June 05, 2013 12:13 hrs UTC

കൊച്ചി: കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്ണകുമാരി നാലുദിവസമായി നടത്തിയ റീസര്‍വ്വേയില്‍ ലുലുമാള്‍ ഇടപ്പളളി തോട് കൈയേറിയിട്ടില്ലെന്ന് .ഇടപ്പള്ളി തോടിന്റെ അതിര്‍ത്തി നിര്‍ണയിച്ച് സ്ഥാപിച്ച സര്‍വേ കല്ലുകളാണ് റവന്യു സംഘം പ്രധാനമായും പരിശോധിച്ചത്. തോടിന്റെ മറ്റു ഭാഗങ്ങളും മെട്രോ റെയില്‍ സ്‌റ്റേഷനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലവും സംഘം പരിശോധിച്ചിരുന്നു.ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്റെ നിര്‍ദേശപ്രകാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ മെട്രോ റെയില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. സര്‍വേയില്‍ മെട്രോ റെയില്‍ ഡെപ്യൂട്ടി കളക്ടറും സര്‍വ്വേയില്‍ പങ്കെടുത്തിരുന്നു. ഇടപ്പള്ളി ജങ്ഷനു സമീപം കനാലിന്റെ വശങ്ങളിലെ ഭൂമി കൈയേറിയെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.