You are Here : Home / Aswamedham 360

കുഞ്ഞുങ്ങളെ കൊല്ലുകയായിരുന്നോ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

Text Size  

Story Dated: Saturday, May 18, 2013 11:22 hrs UTC

അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കമ്പനിയുടെ മുലുന്ദിലുള്ള പ്ലാന്റിലെ ഉത്പാദനം ജൂണ്‍ 24 മുതല്‍ നിര്‍ത്തിവെയ്ക്കാന്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് ‍(എഫ്ഡിഎ) ഉത്തരവിട്ടു.ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ടാല്‍ക്കം പൌഡറില്‍ ക്യാന്‍സറിലേക്ക് നയിക്കുന്ന രാസവസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയതുകൊണ്ടാണിത്.ക്യാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്‌സൈഡ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2007ല്‍ നിര്‍മ്മിച്ച് 2010 വരെ വിപണിയില്‍ ഉണ്ടായിരുന്ന 15 ബാച്ചുകളിലെ ടാല്‍ക്കം പൌഡറുകളില്‍ ആണ് മാരകരാസവസ്തുക്കള്‍ കണ്ടെത്തിയത്.കമ്പനി നിര്‍മ്മിക്കുന്ന ബേബി ഷാമ്പൂവില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനം കണ്ടെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.