തിരുവനന്തപുരം: പ്രമുഖ വ്യവസായി രവി പിള്ളക്ക് കോവളം കൊട്ടാരവും വസ്തുവകകളും കേരള സര്‍ക്കാര്‍ നല്‍കി.നേരത്തെ ഐറ്റിഡിസിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 16 ഹെക്ടര്‍ സ്ഥലമാണ് രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിന് പോക്കുവരവ് ചെയ്ത് നല്‍കിയത്. വിഴിഞ്ഞം വില്ലേജ് ഓഫീസ് നികുതി സ്വീകരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി. കോവളം കൊട്ടാര ഭൂമി പോക്കുവരവ് ചെയ്‌ത് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. നടപടിയെ വിമര്‍ശിച്ച വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് പറഞ്ഞു. ഏപ്രില്‍ 23നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്.
Comments