You are Here : Home / Aswamedham 360

ദേശീയ ഗെയിംസ്:ഒന്നാം ദിനത്തില്‍ കേരളത്തിന് സ്വര്‍ണ നേട്ടം

Text Size  

Story Dated: Sunday, February 01, 2015 05:38 hrs UTC

തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസിന്‍െറ ഒന്നാം ദിനത്തില്‍ കേരളത്തിന് സ്വര്‍ണ നേട്ടം. നീന്തല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ സാജന്‍ പ്രകാശാണ് റെക്കോഡോടെ ആദ്യ സ്വര്‍ണം നേടിയത്. ഗെയിംസിലെ സാജന്‍െറ മൂന്നാം മെഡല്‍ നേട്ടം കൂടിയാണിത്. പുരുഷന്മാരുടെ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ സാജന്‍ അംഗമായ ടീം സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സാജന്‍ നേരത്തെ വെള്ളി കരസ്ഥമാക്കിയിരുന്നു.
മത്സരിക്കുന്ന എട്ട് ഇനങ്ങളില്‍ അഞ്ചിലും സ്വര്‍ണം പ്രതീക്ഷിക്കുന്നതായി സാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുരുഷന്മാരുടെ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഗെയിംസ് റെക്കോഡോടെ കേരളാ ടീം സ്വര്‍ണം നേടി. സാജന്‍ പ്രകാശ്, എ.എസ്. ആനന്ദ്, എസ്. അരുണ്‍, എസ്.പി ശര്‍മ എന്നിവരടങ്ങിയ ടീമിന്‍േറതാണ് സ്വര്‍ണ നേട്ടം.
വനിതകളുടെ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ കേരളാ ടീം വെങ്കലം നേടി.
ഭാരോദ്വഹനം 50 കിലോഗ്രാം വിഭാഗത്തില്‍ മോഹന സുന്ദരവും നീന്തല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ പൂജ ആര്‍. ആല്‍വയും വെങ്കലം നേടി.
ആതിഥേയരായ കേരളത്തിന് ഇതുവരെ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.