ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി വിസെന്‍സ കളിക്കാരന്‍ ക്രിസ്റ്റ്യന്‍ ഗലാനോ. ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിലാണ് റഫറി ഗ്രീന്‍ കാര്‍ഡ് പുറത്തെടുത്തത്. സത്യസന്ധമായ കളി പുറത്തെടുത്ത കളിക്കാരനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. ഈ സീസണ്‍ മുതലാണ് സിരി ബിയില്‍ ഗ്രീന്‍ കാര്‍ഡ് നടപ്പാക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്ന കളിക്കാരന് സീസണിന്റെ അവസാനം പുരസ്‌കാരം ലഭിക്കും.
Comments