You are Here : Home / Aswamedham 360

വഴിപിഴച്ച ഒബാമ പ്രണയക്കുരുക്കില്‍; വിവാഹബന്ധം ഒഴിയാന്‍ മിഷേല്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, January 19, 2014 01:36 hrs UTC

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രണയക്കുരുക്കില്‍? ഒബാമയുടെ രഹസ്യ ബന്ധം ഭാര്യ മിഷേല്‍ ഒബാമ കണ്ടുപിടിച്ചുവെന്നു അമേരിക്കന്‍ ടാബ്‌ളോയിടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹവായില്‍ ക്രിസ്മസ് നവവത്സര അവധി ആഘോഷത്തില്‍ ഒബാമയും മക്കളും പോയപ്പോള്‍ മിഷേലുണ്ടായിരുന്നില്ലെന്നും ഇത് പിണക്കം കാരണമാണെന്നുമാണ് ടാബ്ലോയിഡുകള്‍ പറയുന്നത്.വാഷിങ്ടണിലെ 'നാഷനല്‍ എന്‍ക്വയറര്‍ എന്ന പത്രമാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പ്രസിഡന്റുപദത്തില്‍ ഒബാമയുടെ കാലാവധി അവസാനിക്കുന്ന 2017 ജനുവരിവരെ ഇരുവരും ഒരുമിച്ചു കഴിയുമെന്നും പിന്നീടു മിഷേല്‍ വിവാഹമോചനം ആവശ്യപ്പെടുമെന്നുമാണു ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിര്‍ണായകമായ ഏതു പ്രസംഗത്തിലും ഭാര്യയെ പ്രശംസിക്കാന്‍ മടിക്കാത്ത ഒബാമ ഈയിടെയായി അല്പം ഗൌരവത്തിലാണ്..ഒബാമയും മിഷേലും വൈറ്റ് ഹൌസില്‍ വെവ്വേറെ കിടപ്പുമുറികളിലാണ് ഉറങ്ങുന്നതത്രേ.മിഷേല്‍ സ്ഥലത്തില്ലാതിരുന്ന ദിവസം പ്രസിഡന്റിനേയും മറ്റൊരു യുവതിയെയും സംശയകരമായ  സാഹചര്യത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ കണ്ടുവെന്നും ഇയാള്‍ ഈ വിവരം മിഷേലിന്റെ ചെവിയിലും എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.   മിഷേലിന്റെ പിറന്നാള്‍ ആഘോഷവേളയിലും ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെല്‍സണ്‍ മണ്‌ഡേല അനുസ്മരണ ചടങ്ങില്‍ ഡാനിഷ് പ്രധാനമന്ത്രി ഹെല്ലി തോര്‍ണിംഗുമായി ഒബാമ അടുത്തിടപഴകിയതും മിഷേലിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അത് ലോകമാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍  താന്‍ ജനിച്ചുവളര്‍ന്ന ഹവായിലേക്ക് പോകാനാണ് ഒബായുടെ പരിപാടി. അങ്ങനെയെങ്കില്‍ മിഷെല്‍ കുട്ടികള്‍ക്കൊപ്പം വാഷിങ്ടണില്‍ കഴിയും- ടാബ്ലോയിടുകള്‍ പറയുന്നു.തങ്ങളുടെ ദാമ്പത്യത്തില്‍ പലപ്പോഴും ഉരസല്‍ ഉണ്ടായിട്ടുണ്ടെന്നും പരസ്പര താല്‍പര്യം മാനിച്ച് ഇരുവരും സഹിച്ചതാണെന്നും ഒബാമ മുന്‍പു പറഞ്ഞിട്ടുണ്ട്.
പത്രങ്ങള്‍ പറഞ്ഞത് ശരിയാണെങ്കില്‍ ബില്‍ ക്ലിന്റന്‍ ഉള്‍പ്പെടെ പെണ്‍വിഷയത്തില്‍ കുരുങ്ങിയ അമേരിക്കന്‍ പ്രസിഡന്റ്മാരുടെ ഗതിതന്നെയാകും ഒബാമയ്ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.