സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്കുകൂടി ബന്ധം. റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഒരുമാസത്തിനിടെ ഏഴു തവണയും മന്ത്രി എ.പി അനില്‍ കുമാര്‍ മൂന്ന് മാസത്തിനിടെ നിരവധി തവണയും ഫോണില്‍ സരിതയെ ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഫോണ്‍ കാള്‍ വിവരത്തില്‍ വ്യക്തമായിട്ടുള്ളത്. മന്ത്രി അനില്‍കുമാര്‍ സ്വന്തം ഫോണില്‍ നിന്നും അഡീ. പ്രൈവറ്റ് സെക്രട്ടറി നസറുള്ളയുടെ ഫോണില്‍ നിന്ന് ഇരുപത്തിനാല് തവണയും സരിതയുമായി ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഇതില്‍ പത്ത് തവണയും സരിതയെ അങ്ങോട്ടാണ് വിളിച്ചിട്ടുള്ളത്. അനില്‍ കുമാര്‍ പെഴ്‌സണല്‍ നമ്പറായ 9447115677 ല്‍ നിന്നും സരിതയുമായി സംസാരിച്ചു. മറ്റ് കോളുകള്‍ പെഴ്‌സണല്‍ സെക്രട്ടറി നസറുള്ളയുടെ ഫോണില്‍ നിന്നായിരുന്നു. പല കോളുകളും 400, 650 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളവയാണ്.മന്ത്രി അടൂര്‍ പ്രകാശ് രണ്ട് തവണയാണ് സരിതയെ അങ്ങോട്ട് വിളിച്ചിട്ടുള്ളത്. അടൂര്‍ പ്രകാശ് 9495455500 നമ്പറില്‍ നിന്ന് ഫെബ്രുവരി 21നും മാര്‍ച്ച് 21നും ഇടയില്‍ വിളിച്ച വിവരമാണിത്.മന്ത്രിമാര്‍ക്ക് പുറമേ മുന്‍മന്ത്രി കെ.ബി ഗണേശ് കുമാറും സരിതയെ നിരന്തരം ബന്ധപ്പെട്ടതായും രേഖകള്‍ വ്യക്തമാക്കുന്നു.മോന്‍സ് ജോസഫ്
എം.എല്‍.എയുടെ ഫോണില്‍ നിന്നും തിരിച്ചും 107 തവണയും സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പലതും അര്‍ദ്ധരാത്രിയായിരുന്നു. കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ ഒരു തവണ തിരിച്ചുവിളിച്ചു. എ.പി അബ്ദുള്ളക്കുട്ടി എസ്.എം.എസ് അയച്ചു. ഹൈബി ഈഡന്‍ എം.എല്‍.എയും സരിതയുമായി ബന്ധപ്പെട്ടതായും രേഖകള്‍ വ്യക്തമാക്കുന്നു.17 തവണ ബന്ധപ്പെട്ടു. നാല് തവണയാണ് ഹൈബി തിരിച്ചു വിളിച്ചിട്ടുള്ളത്.കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഡല്‍ഹിയിലെ സഹായിയെയും സരിത വിളിച്ചതായും ടെലിഫോണ്‍ രേഖ വ്യക്തമാക്കുന്നു.
Comments