കൂടംകുളം ആണവനിലയത്തില്‍ നിന്ന് 45 ദിവസത്തിനകം വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.ആദ്യ റിയാക്ടറിലെ ഇന്ധനമായ യുറേനിയത്തില്‍നിന്ന് പുറത്തുവിടുന്ന ന്യൂട്രോണ്‍ കണങ്ങളുടെ എണ്ണം കൂട്ടുന്നത് നാലുപേര്‍ നിരീക്ഷിക്കുന്നതായി അണുശക്തി കമ്മിഷന്‍ ചെയര്‍മാന്‍ എസ്.കെ സിന്‍ഹ അറിയിച്ചു. ന്യൂട്രോണുകളെ നിയന്ത്രിക്കുന്ന ബോറോണ്‍ ലായനിയുടെ സാന്ദ്രത കുറച്ചുകൊണ്ടാണ് ഇത് കൈവരിക്കുന്നത്. സാന്ദ്രത കുറയ്ക്കുന്നതിനായി ലായനിയില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രോഡുകള്‍ നീക്കി. ഇതോടെ രാജ്യത്തെ 21ാമത്തെ ആണവനിലമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
എന്നാല്‍ ആണവനിലയത്തിനെതിരെ സമരം ശക്തമാക്കുമെന്ന് കൂടംകുളം ആണവനിലയ സമരസമിതി ചെയര്‍മാന്‍ എസ്.പി ഉദയകുമാര്‍ അറിയിച്ചു.
Comments