മുസാഫര്‍നഗറില്‍ നടന്ന വര്‍ഗീയകലാപം വന്‍ ദുരന്തമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് തിരിച്ച് അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ കഴിയുന്നതുവരെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.കലാപത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
Comments