അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി.മരിച്ചവരില്‍ ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. ഇന്ത്യക്കാരനായ വിഷ്ണു പണ്ഡിറ്റാണ് മരിച്ചത്.ആക്രമണത്തില്‍ വെടിയേറ്റ എട്ടുപേര്‍ ചികിത്സയിലാണ്. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ആരോണ്‍ അലക്സി എന്നയാളാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് നടത്തിയ വെടിവെയ്പില്‍ ഇയാളും കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 8.20 നാണ് അതീവ സുരക്ഷാ മേഖലയായ
നേവല്‍ സീ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്ത് വെടിവെപ്പുണ്ടായത്. നാവികകേന്ദ്രത്തിലെ ബാല്‍ക്കണിയിലെത്തിയ അലക്സി ഓഫീസില്‍ ജോലിചെയ്തിരുന്നവര്‍ക്ക് നേര്‍ക്ക് വെടിവെയ്ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നാവികസേനയ്ക്കും എഫ് ബി ഐയ്ക്കും പ്രസിഡന്റ് ബരാക്ക് ഒബാമ നിര്‍ദ്ദേശം നല്കി.
Comments