തമിഴ്നാട്ടിലെ വിരുതനഗറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പോത്തന്‍കോട് അയിരൂപ്പാറ സ്വദേശിളായ സജീവ്(45) അരുണ്‍(33) സിബിരാജ്(31) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ തിരുമംഗലം ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മധു, സുരേന്ദ്രന്, സുനില്‍, ശ്രീജിത്ത് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Comments