ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.നേരത്തേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും മമ്മൂട്ടി ഇടതു പിന്തുണയോടെ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരേയാണ് മമ്മൂട്ടി തന്നെ രംഗത്ത് വന്നിട്ടുള്ളത്.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഫേയ്സ്ബുക്ക് പേജിലാണ് മമ്മൂട്ടി വ്യക്തമാക്കിയിട്ടുള്ളത്.
Comments