You are Here : Home / എഴുത്തുപുര

എന്‍റെ ഭാഗ്യമാണ് ആശ: മനോജ്‌ കെ ജയന്‍

Text Size  

Story Dated: Friday, September 20, 2013 04:18 hrs UTC

ഒരിക്കലും ഭാര്യ തന്നെ അവിശ്വസിച്ചിട്ടില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. തനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യമാണ് ആശ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഒരു നല്ല ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളായിരിക്കണം. വിശ്വാസം വേണം. ഞാനൊരു സിനിമാ നടനാണ്. സിനിമയില്‍ ഇല്ലാത്ത ആളായിട്ടും ഒരിക്കലും ആശ എന്നെ അവിശ്വസിച്ചിട്ടില്ല. എനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യവും പിന്തുണയും നല്‍കുന്നു.എന്‍റെ ഭാഗ്യമാണ് ആശ.കുഞ്ഞാറ്റയെയും എനിക്കും ആശയ്ക്കും ജനിച്ച മകന്‍ അമൃതിനെയും ഒരു പോലെ കാണാനും സ്‌നേഹിക്കാനും കഴിയുന്നു. എനിക്ക് വേണ്ട ഭക്ഷണങ്ങള്‍ അവള്‍ തനിയെ പാചകം ചെയ്തു തരുന്നു. എന്‍റെ അമ്മ മരിച്ചിട്ട് നാലു വര്‍ഷമായി. അമ്മ ഇല്ലാത്ത ദുഃഖം ഇപ്പോള്‍ അച്ഛനില്ല. അത്രയ്ക്ക് കാര്യമായിട്ടാണ് അച്ഛനെ നോക്കുന്നത്. ഒരിക്കലും എന്റേതെന്നോ ആശയുടേതെന്നോ വേര്‍തിരിച്ച് കുട്ടികളെ കണ്ടിട്ടില്ല. ലണ്ടനില്‍ കുട്ടിയുടെ അച്ഛന്റെ അടുത്താണ് ആശയുടെ മകള്‍. അവധി കിട്ടുമ്പോള്‍ വരും. അവള്‍ക്ക് സ്‌നേഹം കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്നേയുള്ളൂ. അമൃതിനും കുഞ്ഞാറ്റയ്ക്കും ഒപ്പം ഇരിക്കുമ്പോള്‍ സമയം പോകുന്നതു പോലും അറിയില്ല-ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മനോജ് കെ ജയന്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.