പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ആവശ്യവുമായി മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.പതിനെട്ടെന്നുള്ളത് മാറ്റണമെന്നാണ് ആവശ്യം.പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പതിനെട്ട് തികയണമെന്ന നിയമം മുസ്ലീം വ്യക്തി നിയമത്തിന് എതിരാണെന്നും ഇത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലീം സംഘടനകളുടെ ആരോപണം.10 മുസ്ലീം സംഘടനകാളാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുക. മുസ്ലീം ലീഗിനെ കൂടാതെ ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, മുജാഹിദിന്റെ ഇരുവിഭാഗങ്ങള്‍, എംഇഎസ്, എംഎസ്എസ് തുടങ്ങിയ സംഘടനകള്‍ ഇതിലുണ്ട്.
Comments