ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും പകരം മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. ആധാര്‍ കാര്‍ഡ് എടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
Comments