You are Here : Home / എഴുത്തുപുര

ഫുക്കുഷിമ: ചോര്‍ച്ച അനിയന്ത്രിതമായി തുടരുന്നു ?

Text Size  

Story Dated: Tuesday, September 24, 2013 10:23 hrs UTC

ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ചോര്‍ച്ച അനിയന്ത്രിതമായി തുടരുകയാണെന്ന് മുന്‍ അമേരിക്കന്‍ ആണവവിഭാഗം മേധാവി ആരോപിച്ചു. അമേരിക്കയുടെ ആണവവിഭാഗത്തിലെ മുന്‍ മേധാവിയായ ജോര്‍ജ് ഇ ജാസ്‌കോയാണ് ആരോപണമായി രംഗത്തെത്തിയിരിക്കുന്നത്. ജപ്പാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കാത്തതാണ് ഫുക്കുഷിമയിലെ ചോര്‍ച്ച രൂക്ഷമാവാന്‍ കാരണമെന്നും ആണവ വികിരണമുള്ള മൂലകങ്ങള്‍ ഭൂഗര്‍ഭജലവുമായി കൂടിക്കലരുന്നത് തടയാനാകില്ലെന്നും ജാസ്‌കോ പറഞ്ഞു.

2011 മാര്‍ച്ചില്‍ ഉണ്ടായ ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം ഫുക്കുഷിമ ആണവനിലയത്തിലെ ശീതികരണ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. ടോക്കിയോ ഇലക്ട്രിക്ക് പവര്‍ കമ്പനിക്കാണ് ആണവനിലയത്തിന്റെ ചുമതല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.