പാമൊലിന്‍ കേസ് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വലിക്കുന്നു. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇതു സംബന്ധിച്ച അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ 2005 ലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ആ തീരുമാനം നടപ്പാക്കാനാണ് ഇപ്പോള്‍ ധാരണയായിരിയ്ക്കുന്നത്.
1991- ല്‍ രണ്ട് കോടിയിലേറെ രൂപ പാമൊലിന്‍ ഇറക്കുമതിയിലൂടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കാലാവധി തികയ്ക്കാനാകാതെ അന്ന് കെ കരുണാകരന് അധികാരം വിട്ടൊഴിയേണ്ടി വന്നതിന്റെ ഒരുകാരണം ഈ കേസായിരുന്നു.പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉചിതമായെന്നു കെ. മുരളീധരന്‍ പ്രതികരിച്ചു.തീരുമാനം വൈകിപ്പോയെന്ന് കേസില്‍ പ്രതിയായ ടി എച്ച് മുസ്തഫ പ്രതികരിച്ചു, രണ്ടുകോടിയില്‍പരം നഷ്ടമുണ്ടായതല്ല ഒന്‍പത് കോടിയോളം ലാഭമുണ്ടാക്കുകയാണ് ആ ഇടപാടിലൂടെ ഉണ്ടായതെന്ന് മുസതഫ വ്യക്തമാക്കി.
Comments