തട്ടിപ്പ് കേസിലെ പണം തിരികെ നല്കാന് കഴിഞ്ഞില്ലെങ്കില്‍ നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിഖലിയുടെ പരാതിയിലാണ് നടപടി. ശാലുമേനോന് റാഫിഖലിയുടെ കൈയില്‍ നിന്നും കാറ്റാടിപ്പാടം സ്ഥാപിക്കാനെന്ന പേരില്‍ 60 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ശാലുമേനോന് റാഫിഖലിയുടെ പണം തിരികെ നല്കാന് 25 ദിവസം നല്‍കിയിട്ടുണ്ട്. 25 ദിവസത്തിനുള്ളില്‍ 75 ലക്ഷം രൂപ നല്കാന് കഴിഞ്ഞില്ലെങ്കില്‍ ശാലുവിന്റെ വീട് ജപ്തി ചെയ്ത് പണം ഈടാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments