ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെയും കൂട്ടരെയും വിലക്കിയതിന് പിന്നാലെയാണ് ലളിത് മോഡിയെയും ബി സി സി ഐ വിലക്കി. വിലക്ക് ആജീവനാന്തമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് മാത്രമാണ് മോഡിയുടെ വിലക്കിനെ എതിര്‍ത്തത്. 31 ല്‍ 21 യൂണിറ്റിന്റെ പിന്തുണയാണ് മോഡിയെ വിലക്കാന്‍ ബി സി സി ഐയ്ക്ക് വേണ്ടിയിരുന്നത്. എന്‍ ശ്രീനിവാസന് പ്രസിഡണ്ടായിരിക്കുന്ന ബി സി സി ഐയുടെ കമ്മിറ്റിയാണ് ലളിത് മോഡിയെ വിലക്കിയിരിക്കുന്നത്.
Comments