ദേശീയ തലത്തില്‍ വിശാല ജനാധിപത്യ മതേതര സഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ഇടതുപാര്‍ട്ടികളുടെ നിലപാട് പ്രഖ്യാപിച്ചത്.കോണ്‍ഗ്രസിനെ എക്കാലവും മതേതര പാര്‍ട്ടിയായിട്ടാണ് ഇടതുപക്ഷം കണ്ടത്.ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള സഖ്യമെന്നത് ദീര്‍ഘകാല ലക്ഷ്യമാണെന്നും ഇപ്പോള്‍ ആവശ്യം ജനാധിപത്യ മതേതര സഖ്യമാണെന്നും കാരാട്ട് വിശദീകരിച്ചു.
ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുക എന്ന നിലപാടായിരുന്നു കാരാട്ട് ഇതുവരെ സ്വീകരിച്ചിരുന്നത്.
Comments