You are Here : Home / എഴുത്തുപുര

ആര്യാടന്‍റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ്

Text Size  

Story Dated: Thursday, September 26, 2013 02:01 hrs UTC

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന ആര്യാടന്റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതാക്കള്‍ രംഗത്തെത്തി. ആര്യാടന്‍ പറഞ്ഞത് കെ പി സി സി നിലപാടാണോയെന്ന് വ്യക്തമാക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. കെ പി സി സി നേതൃത്വം മറുപടി പറയണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആര്യാടന്‍ പറഞ്ഞതുകൊണ്ട് ഒരാള്‍ വര്‍ഗ്ഗീയവാദി ആകില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.