You are Here : Home / എഴുത്തുപുര

നിഷേധ വോട്ട്: ഊരാക്കുരുക്കില്‍ പാര്‍ട്ടികള്‍

Text Size  

Story Dated: Friday, September 27, 2013 03:40 hrs UTC

നിഷേധ വോട്ട് ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയോട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം പലവിധം.നിഷേധവോട്ടിന് അവകാശം നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.എന്നാല്‍ വിധി നിര്‍ഭാഗ്യകരമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്‌. സമഗ്ര തെരഞ്ഞെടുപ്പ് പരിഷ്കാരം വേണമെന്നാണ് പാര്‍ട്ടി നിലപാട്. ഉത്തരവില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചു.ചര്‍ച്ച ചെയ്ത ശേഷം കോണ്‍ഗ്രസ് അഭിപ്രായം പറയുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.ബിഎസ്പി നേതാവ് മായാവതി വിധി സ്വാഗതം ചെയ്തു.
വിധി തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേക യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.