ഡാറ്റാ സെന്റര്‍ കേസ് സി ബി ഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.സി ബി ഐ അന്വേഷണം നടത്താന്‍ നേരത്തെതന്നെ തീരുമാനിച്ചതാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനും യു ഡി എഫിനും ഒരു തരത്തിലുള്ള പുനര്‍വിചിന്തനവും ഇല്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.കേസില്‍ സര്‍ക്കരിന് ഉപദേശം നല്‍കുമെന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് ഏഴിന് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നിലപാട് ഏഴിന് അറിയിക്കും. ഇക്കാര്യത്തില്‍ ധാരണപ്പിശക് മാത്രമാണ് ഉണ്ടായത്.
Comments