ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ മാത്രമേ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകൂ. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഉയര്‍ന്ന പൊതു വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഓര്‍ഡിനന്‍സ് പിവലിക്കുന്നത് ഉചിതമായിരിക്കില്ല രാഷ്ട്രപതിക്കും ഓര്‍ഡിനന്‍സിനോട് എതിര്‍പ്പുണ്ട്. പ്രധാനമന്ത്രിയുടെ അധികാരത്തെയോ സര്‍ക്കാരിന്റെ നിലപാടിനെയോ എതിര്‍ക്കുകയല്ല ചെയ്തത്. പ്രസ്താവന വിവാദമായതില്‍ ഖേദമുണ്ട്-രാഹുല്‍ ഗാന്ധി പറഞ്ഞു. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇന്നു തന്നെ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും.
Comments