കാലിത്തീറ്റ അഴിമതിക്കേസില്‍ മുന്‍കേന്ദ്രമന്ത്രിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്.25 ലക്ഷം രൂപ പിഴയും അടയ്ക്കണം.തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയിരുന്നത്. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിക്ഷ വിധിച്ചത്. ലാലു ഉള്‍പ്പെടെ 45 പേര് കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ബിര്സമുണ്ടയിലെ സെന്‍ട്രല്‍ ജയിലില്‍ ഇരുന്നാണ് ലാലു ശിക്ഷാവിധി കേട്ടത്.വിധിയോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമായി. അടുത്ത ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല.
Comments