വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയെയും മറ്റു നാലുപേരെയും വധിച്ച കേസില്‍ എട്ട് പേരെ കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു.മാവോവാദി നേതാവ് പുലരി റാമറാവു, ഗദാനന്ദ് ചലന്‍സേഥ്, ബിജയകുമാര്‍ ശ്യാംസേഥ്, ബുദ്ധ നായിക്, സനാതന്‍ ബദമജി, ദുര്യാധന്‍ സുനമാജി, ഭാസ്‌കര്‍ സുനമാജി, മുണ്ട ബദമാജി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഇവര്‍ പതിനെട്ട് മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്ന് ശിക്ഷാവിധിയില്‍ പറഞ്ഞു.
ഒഡിഷയിലെ കന്ധമാലില്‍ 2008ലെ സ്വാമിയുടെ കൊലപാതകമാണ് 28 പേരുടെ മരണത്തിന് ഇടയാക്കിത്.
Comments