മലയാളി യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിനായി കശ്മീരിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഇവരില്‍ അബ്ദുല്‍ ജബ്ബാര്‍, തടിയന്റവിട നസീര്‍, സഫ്രാസ് നവാസ്, സാബിര്‍ പി. ബുഹാരി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയാണു വിധിച്ചത്. മറ്റ് ഒന്‍പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.എന്‍ഐഎ പ്രത്യേക കോടതിയാണു കേസില്‍ ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും പരമാവധി ശിക്ഷ നല്‍കരുതെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞദിവസമാണു 13 പേര് കുറ്റക്കാരാണെന്നു കോടതി വിധിച്ചത്.
Comments