കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു. ലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കി എന്നതാണ് കേസ്. ബിര്‍ളയ്ക്ക് പുറമെ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി.സി പരേഖ്, ബിര്‍ള നേതൃത്വം നല്‍കുന്ന അലുമിനിയം കമ്പനിയായ ഹിന്‍ഡാല്‍കോ,പൊതുമേഖലാ സ്ഥാപനമായ നാല്‍കോ എന്നിവയ്‌ക്കെതിരെയും പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ദല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, മുംബൈ എന്നിവിടങ്ങളില്‍ സി.ബി.ഐ ചൊവ്വാഴ്ച റെയ്ഡ് നടത്തി. വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബിര്‍ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിര്‍ളയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. 2006 മുതല്‍ 2009 വരെ കാലയളവില്‍ കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് 14 എഫ്.ഐ.ആറാണ് സി.ബി.ഐ. ഇതുവരെ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.
Comments