കോഴിക്കോട്: വഴിയോര കച്ചവടക്കാരന്റെ ബാഗില്‍ നിന്നും റിവോള്‍വര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ പൊലീസുകാരനെതിരെ വകുപ്പുതല നടപടി എടുക്കും. റെയില്‍വേ സ്‌പെഷല്‍ ആമ്‌സ് ആക്‌ട് 20 പ്രകാരമാണു നടപടിയെടുക്കുക. സര്‍വീസ് റിവോള്‍വര്‍ അലക്ഷ്യമായി സൂക്ഷിച്ചു എന്ന കുറ്റമാണു രഘുനാഥിനെതിരെ ചുമത്തുക. സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെടാവുന്നതും ഒരുവര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടിവരുന്നതുമായ കുറ്റമാണ് ഉദ്യോഗസ്‌ഥനെതിരെ ചുമത്തുക.
തിരുവനന്തപുരത്തും എറണാകുളത്തും നിരവധികേസുകളില്‍ പ്രതിയായ റഫിഖിന്റെ ബാഗ് അബദ്ധവശാല്‍ ഉദ്യോഗസ്‌ഥന്റെ ബാഗുമായി മാറിപോകുകയായിരുന്നുവെന്ന പ്രതിയുടെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. നിരവധി തവണ രഘുനാഥിനൊപ്പം റഫീഖ് കോഴിക്കോട് റെയില്‍വേ കോടതിയില്‍ ഹാജരായിട്ടുണ്ട്.
മോഷണകേസുകളില്‍ ഉള്‍പ്പെടുള്ളകേസുകളില്‍ പ്രതിയെ ഹാജരാക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഈ ഒരു ബന്ധമാണു റഫീഖിനെ പുതിയ കേസില്‍ കുടുക്കിയതും. കോഴിക്കോട് നഗരത്തിലെ പ്രമുഖ ബാറില്‍ നിന്നും മദ്യപിച്ചശേഷം പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് റഫീഖ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. കേസുകളില്‍ കോടതിയില്‍ ഹാജരാക്കാനുള്ള യാത്രകളാണ് രഥുനാഥും പ്രതിയും തമ്മിലുള്ള ബന്ധത്തിനു വഴിയൊരുക്കിയതെന്നാണു പോലീസ് പറയുന്നത്. ഇതിനുപുറമെ പ്രതിയുമായി ഉദ്യോഗസ്‌ഥനുള്ള ബന്ധവും അന്വേഷണ പരിധിയില്‍ വരും.
Comments
ഉദ്യോഗസ്ഥനെ ജയിലില്‍ അടയ്ക്കണം