You are Here : Home / എഴുത്തുപുര

രാഘവന്‍ മാസ്റ്ററോട് സിനിമാ-സംഗീതലോകത്തിനു അനാദരവ്‌

Text Size  

Story Dated: Sunday, October 20, 2013 09:46 hrs UTC

രാഘവന്‍ മാസ്റ്ററെ മലയാള സിനിമാ സംഗീതലോകം മറന്നു.രാഘവന്‍ മാസ്റ്റര്‍ വളര്‍ത്തി വലുതാക്കിയവര്‍ പോലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയില്ല. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിട്ടും സിനിമാ-സംഗീത ലോകത്തെ പ്രമുഖരാരും മാസറ്റര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയില്ല.

മാസ്റ്ററെ അപമാനിച്ചതിനു തുല്യമാണിതെന്ന് മാസ്റ്ററുടെ മകന്‍ മുരളീധരനും നാട്ടുകാരും പറഞ്ഞു. താരങ്ങളോ സംഗീത ലോകത്തെ ആളുകളോ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്താതിരുന്നത് കടുത്ത അനാദരവാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഫോണില്‍ പോലും അധികമാരും  അനുശോചനം രേഖപ്പെടുത്തിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.