കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്ക ഇടപെടണമെന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം അമേരിക്ക തള്ളി. കാശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണ്.നാലു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനുള്ള യാത്രാമധ്യേ ലണ്ടനില്‍ വച്ചാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യമുന്നയിച്ചത്.
വിഷയം സംബന്ധിച്ച് അമേരിക്കയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഔദ്യോഗികസംഘത്തിലെ പ്രമുഖ ഓഫീസര്‍ വ്യക്തമാക്കി.ഷെരീഫിന്റെ ആവശ്യം നേരത്ത തന്നെ ഇന്ത്യ തള്ളിയിരുന്നു.
Comments