പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റീഫില്ലിംഗ് പ്ലാന്റിലെ ട്രക്ക് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. എന്നിവയടക്കം പത്ത് തൊഴിലാളി യൂണിയനുകളില്‍പെട്ട 160 തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.തൊഴിലാളികള്‍ക്ക് ഓണം ബോണസും അഡ്വാന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. ഇതു സംബന്ധിച്ച് ഒക്ടോബര്‍ പതിനേഴിന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും ട്രക്ക് ഉടമകളും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രതിദിനം 36000 സിലിണ്ടറുകളാണ് പാരിപ്പള്ളി പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്നത്. പണിമുടക്ക് തെക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ പാചക വാതകക്ഷാമം രൂക്ഷമാകുമെന്നാണ് കരുതുന്നത്.
Comments