You are Here : Home / എഴുത്തുപുര

സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയില്ല

Text Size  

Story Dated: Monday, October 21, 2013 04:23 hrs UTC

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ കിട്ടില്ല. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശവും ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യവും കണക്കിലെടുത്താണ് സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ല എന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ഹൈക്കോടതിയില്‍ ഫുള്‍കോര്‍ട്ട് യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍റെ അധ്യക്ഷതയിലാണ് ഫുള്‍കോര്‍ട്ട് യോഗം ചേര്‍ന്നത്. എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തു.

ഇത് രണ്ടാം തവണയാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി നിരസിക്കുന്നത്.ആദ്യത്തെ അഭ്യര്‍ത്ഥന തള്ളിയ നടപടി പുനഃപരിശോധിക്കണമെന്ന സര്‍ക്കാരിന്‍റെ കത്ത് പരിഗണിച്ചാണ് തിങ്കളാഴ്ച ഫുള്‍കോര്‍ട്ട് ചേര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.