You are Here : Home / എഴുത്തുപുര

കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം തുടങ്ങി

Text Size  

Story Dated: Tuesday, October 22, 2013 07:18 hrs UTC

കൂടംകുളം ആണവ നിലയത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങി. പുലര്‍ച്ചെ 2.45നാണ് 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറിലാണ് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചത്. രണ്ട് മണിക്കൂര്‍ കൊണ്ട് 160 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. ഈ വൈദ്യുതി സതേണ്‍ ഗ്രിഡുമായി ബന്ധിപ്പിച്ചതായി ന്യൂക്ളിയര്‍ പവര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.രണ്ട് മണിക്കൂര്‍ ശേഷം ഉല്‍പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ കൂടുതല്‍ പരിശോധനക്ക് ശേഷം വൈദ്യുതി ഉല്‍പാദനം പൂര്‍ണ തോതിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.