You are Here : Home / എഴുത്തുപുര

അഭിമുഖം: വിഎസിനെതിരെ വീണ്ടും അച്ചടക്കനടപടിക്ക് സാധ്യത

Text Size  

Story Dated: Tuesday, October 22, 2013 04:27 hrs UTC

വി എസ് അച്യുതാനന്ദനെതിരെ വീണ്ടും പാര്‍ട്ടി അച്ചടക്കനടപടിക്ക് സാധ്യത. നവതിയോട് അനുബന്ധിച്ച് വിഎസ് ഒട്ടേറെ ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. അഭിമുഖങ്ങളെല്ലാം വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.  വി എസിന്‍റെ വിവാദ അഭിമുഖങ്ങള്‍ സി പി എം കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പായതോടെ കാര്യം അല്‍പ്പം ഗൌരവത്തോടെയാണ് കേന്ദ്ര നേതൃത്വം പരിഗണിച്ചിരിക്കുന്നതെന്ന് ഉറപ്പായി.  വി എസ് പരസ്യപ്രസ്താവന നിര്‍ത്തണമെന്ന താക്കീതാണ് കഴിഞ്ഞ ദിവസം വിവാദ അഭിമുഖങ്ങള്‍ക്ക് തടയിട്ടുകൊണ്ട് കേന്ദ്രനേതൃത്വം പുറപ്പെടുവിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.