ബോട്ടില്‍ ശീതളപാനീയങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫുഡ് സേഫ്ടി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. ശീതളപാനീയങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2004ലാണ് ഹര്‍ജി നല്‍കിയത്.ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിതെന്നും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്, എ.കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
Comments