അഞ്ചാംപത്തി വിശേഷണം കേരള രാഷ്ട്രീയത്തില്‍ ചേരുന്നത് പി.സി. ജോര്‍ജിനാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്.ശുദ്ധമലയാളം അറിയാത്തത് കൊണ്ടാണ് തന്നെ അഞ്ചാംപത്തിയെന്ന് ജോര്‍ജ് വിളിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്തുന്ന മൂന്നാംതരം രാഷ്ട്രീയമാണ് ജോര്‍ജിന്റേത്. ഇത്തരം പ്രസ്താവന തുടര്‍ന്നാല്‍ ഏറ്റവും ദോഷം ചെയ്യുന്നത് കേരള കോണ്‍ഗ്രസിനും കെ.എം. മാണിക്കുമാണ്. ജോര്‍ജ് സ്വയം നിയന്ത്രിച്ചില്ളെങ്കില്‍ പാര്‍ട്ടി വേദിക്ക് പുറത്ത് പ്രതികരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.തന്നെ ആരും വിലക്കിയിട്ടില്ളെന്നും പരസ്യ പ്രസ്താവന തുടരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ആഗ്രഹത്തോട് യോജിക്കുന്നു. കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ആന്റണി രാജുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Comments