സോളാര്‍ തട്ടിപ്പ് കേസില്‍ റിട്ടയേര്‍ഡ് ജഡ്ജിയെ നിയോഗിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സിറ്റിങ് ജഡ്ജിക്കായി സര്‍ക്കാരിന്‍്റെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായിട്ടില്ലെന്ന് വി.എസ് ആരോപിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ആളുകള്‍ പ്രതികളായതിനാല്‍ റിട്ടയേര്‍ഡ് ജഡ്ജി അന്വേഷണം നടത്തുന്നതു ശരിയല്ല. കേസന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ നിയമിക്കുന്നതുവരെ പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നും വി.എസ് അറിയിച്ചു.
Comments