പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു.മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മന്നാഡെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ബാംഗ്ലൂരിലെ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏഴു പതിറ്റാണ്ടിലേറെക്കാലം സ്വന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട മന്നാഡെ എന്ന പ്രഭോത് ചന്ദ്ര ഡെ മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ട്. 1919ല്‍ കല്‍ക്കട്ടയില്‍ പൂര്‍ണ ചന്ദ്രയുടെയും മഹാമായ ഡെയുടെയും മകനായി ആയിരുന്നു പ്രബോദ് ചന്ദ്ര ഡെയെന്നെ മന്നാഡെ യുടെ ജനനം. 1943 ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് മന്നാഡേ പിന്നണിഗാന രംഗത്തെത്തുന്നത്. ജനനം. ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം തുടങ്ങി ഒമ്പത് ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1971 ല്‍ പത്മശ്രീയും 2005ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ ദാദാസാഹിബ് ഫല്‍ക്കേ പുരസ്‌കാരം ലഭിച്ചു.ചെമ്മീനിലെ മാനസ മൈനേ വരൂവിന് പുറമെ പി.ജയചന്ദ്രനൊപ്പം നെല്ലിലെ ചെമ്പാ ചെമ്പാ എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് മന്നാഡെ. അമ്മാവന്റ സംഗീതസംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. ഉസ്താദ് അമന്‍ അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്റെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു.
Comments