സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ രാഷ്ട്രീയ ഗ്രാഫ് താഴേക്കു വലിച്ചിട്ട കേസായിരുന്നു ലാവാലിന്‍ കേസ്.ലാവ്‌ലിന്‍ കേസിന് കാരണമായ കരാറിന്റെ തുടക്കം 1995ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. കരാറില്‍ പിണറായി വിജയന്‍ മന്ത്രിയായിരിക്കെ വരുത്തിയ മാറ്റം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സിബിഐ അന്വേഷണവും രാഷ്ടീയ കേരളത്തെ പിടിച്ചുലച്ചു.
1995ല്‍ കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്കണ്‍സള്‍ട്ടന്‍റായി കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്‌ലിനും വൈദ്യുതി ബോര്‍ഡുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുന്നു.
1996 ഫെബ്രുവരി-24ന് സാങ്കേതിക സഹായത്തിനും പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടത്തിനും ലാവ്‌ലിന്‍ കമ്പനിയുമായി കണ്‍സള്‍ട്ടന്‍റായി കരാറിലായി ആ കാലഘട്ടത്തില്‍ ജി കാര്‍ത്തികേയനായിരുന്നു വൈദ്യുതി മന്ത്രി.
1997 ജൂണ്‍- വൈദ്യുതി മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം കാനഡയില്‍ ലാവലിന്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്‍ററിനു കൂടി സഹായം ആവശ്യപ്പെട്ടു . കണ്‍സള്‍ട്ടന്‍സി കരാര്‍, ഉപകരണങ്ങള്‍ വങ്ങാനുള്ള സപൈ്ള കരാറാക്കി മാറ്റി. ലാവലിനെക്കാള്‍ കുറഞ്ഞ ചെലവില്‍ പദ്ധതികള്‍ നവീകരിക്കാമെന്ന പൊതുമേഖലാ സ്ഥാപനം കെല്ലിന്റെ ശുപാര്‍ശ തള്ളി.
1998 ജനുവരി- 130 കോടി രൂപയുടെ വിദേശ സഹായത്തോടെ അന്തിമ കരാറിന് വൈദ്യുതി ബോര്‍ഡ് അംഗീകാരം നല്‍കി.
1998 മാര്‍ച്ച്- മന്ത്രിസഭാ യോഗം കരാര്‍ അംഗീകരിച്ചു. ക്യാന്‍സര്‍ ആശുപത്രിക്ക് 98.30 കോടി രൂപ ലാവലിന്‍ നല്‍കുമെന്ന് കരാര്‍. എന്നാല്‍, ക്യാന്‍സര്‍ ആശുപത്രിക്ക് 8.98 കോടി രൂപ മാത്രം ലഭിച്ചു.
1998 ജൂലൈ 6- ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടു.
2001 ജൂണ്‍- പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയരുന്നു. 36 യു.ഡി.എഫ് എം.എല്‍.എമാര്‍ അന്വേഷണം ആവശ്യപ്പെട്ടു.
2002 ജനുവരി 11- ലാവലിന്‍ കരാറിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് നിയമസഭ സബ്ജക്റ്റ് കമ്മറ്റി ശുപാര്‍ശ ചെയ്യുന്നു.
2003 മാര്‍ച്ച്- എ.കെ. ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
2005 ലാവലിന്‍ കരാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി കണ്ടത്തെുന്നു.
2005 ജൂലൈ 19- ലാവലിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന വി.എസിന്റെ ആവശ്യം ആര്യാടന്‍ മുഹമ്മദ് അംഗീകരിച്ചു.
2006 മാര്‍ച്ച്- ലാവലിന്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു.
2006 ജൂലൈ- വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ എല്‍.ഡി.എഫ് സര്‍ക്കാര്‍ ലാവലിന്‍ കേസ് സിബിഐ അന്വേഷിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍, രണ്ട് ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ ജസ്റ്റിസുമാരായ ബാലിയും ജെ.ബി. കോശിയും ഉത്തരവിട്ടു.
2009 ജനുവരി- പിണറായി വിജയന്‍ പ്രതിയാണെന്നും വിചാരണക്ക് അനുമതി നല്‍കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.
2009 മേയ്- വിചാരണ അനുമതി നല്‍കരുതെന്ന് മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രി വി.എസ് അച്യുതാനന്റെ എതിര്‍പ്പ് മറികടന്നാണിത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. ഇതിനെതിരെ പിണറായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തള്ളി.
മുഖ്യ പ്രതി ക്ളോസ് ട്രെന്‍റര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം വിഭജിച്ച് വിചാരണ നടത്തണമെന്ന് പിണറായി ആവശ്യപ്പെട്ടു. സി.ബി.ഐയുടെ എതിര്‍പ്പിനെ മറികടന്ന് കുറ്റപത്രം വിഭജിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു.
Comments