പാകിസ്ഥാന്‍ മുന്‍പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് മുഴുവന്‍ കേസുകളിലും ജാമ്യം. ഇസ്‌ലാമാബാദിലെ ചരിത്രപ്രസിദ്ധമായ ലാല്‍ മസ്ജിദില്‍ സൈനിക നടപടിക്ക് ഉത്തരവിട്ട കേസില്‍ ജാമ്യം ലഭിച്ചതോടെ മോചനത്തിനും വഴിതെളിഞ്ഞു.
2007-ല്‍ ലാല്‍ മസ്ജിദില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് നടന്ന സൈനിക നടപടിയില്‍ നൂറിലേറേപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ സപ്തംബര്‍ രണ്ടിനാണ് കേസില്‍ മുഷറഫിനെ പ്രതിചേര്‍ത്തത്. തിങ്കളാഴ്ച കേസ് പരിഗണിച്ച ഇസ്‌ലാമാബാദിലെ കോടതി രണ്ടുലക്ഷം രൂപ കെട്ടിവെക്കവെക്കണമെന്ന ഉപാധിയോടെ മുഷറഫിന് ജാമ്യം അനുവദിക്കുകയായിരുന്നു.മുഷറഫിന് ജാമ്യം ലഭിക്കാന്‍ അവശേഷിച്ച ഏക കേസായിരുന്നു ഇത്.
Comments